ഡല്‍ഹി: ഡൽഹിയിൽ ബിജെപിയുടെ വലിയ സ്വപ്നം തകർന്നടിഞ്ഞു.. ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ 58 സീറ്റുകളിൽ വന്‍ ഭൂരിപക്ഷവുമായി എ എ പി ഭരണത്തുടർച്ചക്കുള്ള ലീഡ് നേടി.അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 58സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.
