ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച് 16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എക്‌സ്പ്രസ്‌വേയില്‍ പൊട്ടിയ ടയര്‍ മാറ്റിയിടുന്നതിനായി നിര്‍ത്തിയിട്ട ട്രക്കിന് പുറകിൽ ബസ് ഇടിക്കുകയായിരുന്നു.
