ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി
അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതികളുടെ ഓഡിറ്റിങ് എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി.അട്ടപ്പാടിലെ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കേസിലാണ് കോടതിയുടെ നടപടി. മെയ് 21 ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെയാണ് കോടതി ഏല്പിച്ചിട്ടുള്ളത്. ആദിവാസി ക്ഷേമപദ്ധതികൾ എത്രത്തോളം നന്നായി നടക്കുന്നുണ്ട് എന്ന് എന്ന കാര്യങ്ങളും ഓഡിറ്റിങ്ങിൽ പരിശോധിക്കും.
