ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം. അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. അഞ്ചാംതവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ഇവതമ്മില്‍ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) തീരുമാനിച്ചത്.
