പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.
ജിഎസ്ടി കൗൺസിൽ യോഗത്തിന് മുമ്പേ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനായി പുതിയ വ്യവസ്ഥകൾ 2019-2020 സാമ്പത്തിക വർഷം ആദായ നികുതി നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിച്ചിട്ടില്ലാത്ത ആഭ്യന്തര കമ്പനികൾക്ക് 22 ശതമാനം എന്ന നിരക്കിൽ നികുതി അടച്ചാൽ മതി. ഇതുകൂടാതെ സെസ്സും സർചാർജുകളും ഉൾപ്പെടെ 25.17 ശതമാനം നികുതി അടച്ചാൽ മതി.