മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ തുടര്‍ച്ചയായാണ് ഇതും.
ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍. ആ സമയത്ത് നിങ്ങളില്‍ പലരും ജനിച്ചിട്ടുപോലുമില്ല- സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഞങ്ങള്‍ എന്‍ഡിഎയ്ക്ക് എതിരായി എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യം എന്‍ഡിഎ. യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത്.