ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കില്ല, കോൺഗ്രസ് വിശ്വാസികൾക്കൊപ്പം: രാഹുൽ ഗാന്ധി

205 0

പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ശബരിമല വിഷയത്തിൽ അടക്കം തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.

ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറല്ല. കോൺഗ്രസ് എപ്പോഴും യഥാർത്ഥ വിശ്വാസികൾക്കൊപ്പമാണെന്നും ആചാരങ്ങൾ അനുഷ്‌ഠിക്കപ്പെടേണ്ടതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മാരത്തോൺ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. തുടർന്ന് പത്തനാപുരത്ത് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റി കെ.കെ.നായർ സ്റ്റേഡിയത്തിലെ യോഗത്തിനുശേഷം ഹെലികോപ്ടറിൽ ഒരു മണിയോടെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും.

തുടർന്ന് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ വീട് സന്ദർശിക്കും. വൈകിട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഷാനിമോൾ ഉസ്മാന്റെ പ്രചാരണ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്തെ പ്രചാരണ പരിപാടി. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫ് പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി കണ്ണൂരിലേക്ക് തിരിക്കും.

നാളെ രാവിലെ 7.30ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അവിടെ നിന്ന് വയനാട്ടിൽ എത്തും. ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലും തൃത്താലയിലും നടക്കുന്ന പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും.

Related Post

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST 0
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…

ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും കവര്‍ച്ച

Posted by - Feb 8, 2020, 12:00 pm IST 0
കോഴിക്കോട്: ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച നടന്നു. ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷത്തോളം  രൂപ വിലമതിക്കുന്ന…

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

Posted by - Sep 13, 2018, 08:12 am IST 0
ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവയ്പ്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ…

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

മലിനീകരണ നഗരങ്ങളുടെ പട്ടികയിൽ ഡല്‍ഹി ഒന്നാമത്

Posted by - May 2, 2018, 10:04 am IST 0
ന്യൂ‌ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍. ലോകാരാഗ്യ സംഘടന പുറത്ത് വിട്ട പട്ടികയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്. മലിനീകരണ നഗരങ്ങളിലെ പട്ടികയിലെ മലിനീകരണ…

Leave a comment