മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തില്‍ താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍.എസ് വിശ്വനാഥന്‍. ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായും വിശ്വനാഥന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
2016 ജൂലൈ നാലിന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റ അദ്ദേഹം മൂന്നു വര്‍ഷം ഇതേ സ്ഥാനം വഹിച്ചു. വെള്ളിയാഴ്ച നടക്കുന്ന ആര്‍.ബി.ഐ ഭരണസമിതി യോഗത്തില്‍ ഇടക്കാല ഗവര്‍ണറായി വിശ്വനാഥനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.