പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരന്‍ (93 )അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങുകള്‍. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
