ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

151 0

ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.ബിഹാര്‍ 8, ഹരിയാന 10, ജാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8, യുപി 14, ബംഗാള്‍ 8, ഡല്‍ഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്ന 59 മണ്ഡലങ്ങള്‍.

ഡല്‍ഹിയിലും ഹരിയാനയിലും ഇന്നാണ് വോട്ടെടുപ്പ്. ഹരിയാനയില്‍ പത്തും ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് വോട്ട് ചെയ്യും.

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ 59ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കോണ്‍ഗ്രസ് -2, തൃണമൂല്‍ കോണ്‍ഗ്രസ്-8, ഐഎന്‍എല്‍ഡി -2, അപ്നാ ദള്‍-1, സമാജ് വാദി പാര്‍ട്ടി-1, ലോക് ജനശക്തി പാര്‍ട്ടി-1 എന്നിങ്ങനെയായിരുന്നു അന്നത്തെ വിജയം. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ 12 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഒരിടത്ത് സഖ്യകക്ഷിയായ അപ്നാദള്‍. എന്നാല്‍ ഇത്തവണ യുപിയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

Related Post

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

Posted by - Apr 13, 2018, 09:12 am IST 0
ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം കോമൺവെൽത്ത് ഗെയിംസിൽ ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒരു സ്വർണമെഡൽ കൂടി കൈവന്നിരിക്കുകയാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ്…

ആര്‍.എസ്.എസ് പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു  

Posted by - Feb 9, 2020, 06:56 am IST 0
പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരന്‍ (93 )അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര…

പൗരത്വ ബില്ലിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ്  

Posted by - Dec 18, 2019, 12:47 pm IST 0
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ്…

ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തും 

Posted by - Feb 11, 2020, 10:39 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ട്രംപ് എത്തുന്നത്. ഫെബ്രുവരി 24,25…

പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം…

Leave a comment