ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര് : മോഹൻ ഭഗവത് 

142 0

നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല.കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും മോഹന്‍ ഭാഗവത് പ്രശംസിച്ചു. ചില ആൾക്കാർ  നമ്മുടെ രാജ്യം ശക്തമായിരിക്കുന്നത്  ഇരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ജനാധിപത്യം  നൂറ്റാണ്ടുകളായി കടന്നുപോരുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്.  ഇന്ത്യയുടെ അതിര്‍ത്തികള്‍ മുമ്പത്തേക്കാള്‍ സുരക്ഷിതമാണെന്നും തീരദേശ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ഭാഗവത് പറഞ്ഞു . സമുദ്ര അതിര്‍ത്തിയിലെ നിരീക്ഷണം, പ്രത്യേകിച്ച് ദ്വീപുകളില്‍ കൂടുതല്‍ ശക്തമാക്കണം. 

 ആർ  സ്  സിന്റെ വിജയദശമി പരിപാടിയില്‍ രാവിലെ മോഹന്‍ ഭഗവത് 'ശാസ്ത്ര പൂജ' നടത്തി.  എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നടാര്‍ ഈ വര്‍ഷത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.

Related Post

ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ

Posted by - Jan 16, 2020, 09:28 am IST 0
ശബരിമല: ഈ വര്ഷം  ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി…

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമോ ? സുപ്രധാന വിധിയുമായി സുപ്രീംകോടതി 

Posted by - Sep 7, 2018, 07:30 am IST 0
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. പ്ര​കൃ​തി​വി​രു​ദ്ധ​മാ​യ സ്വ​വ​ർ​ഗ​ര​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു വി​ധി​ക്കാ​വു​ന്ന കു​റ്റ​മാ​യി വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 377ാം വ​കു​പ്പ്​ സു​പ്രീം​കോ​ട​തി…

മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം

Posted by - Mar 12, 2018, 08:08 am IST 0
മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ…

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി മേധാ പട്കര്‍

Posted by - Nov 30, 2018, 04:35 pm IST 0
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സ്ത്രീകളുടെ കൂടെ നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ…

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന് ജീവപര്യന്തം

Posted by - Dec 17, 2018, 01:00 pm IST 0
ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതേ വിട്ട നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി…

Leave a comment