ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്. രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
