ഗുവാഹത്തി: ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി അനുബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായി. അപേക്ഷകരുടെ വിവരങ്ങളാണ് ഡിസംബര്‍ മുതല്‍ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷമായത്. എന്നാല്‍ ഇത് താല്‍കാലികമായിട്ടാണെന്നും ഏതാനും ദിവസത്തിനുള്ളില്‍ തന്നെ ഇത് തിരികെ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണ് ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായത്.
