ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദുചെയ്തത് കാശ്മീരിൽ പാകിസ്ഥാന്റെ നിഴൽ യുദ്ധങ്ങൾ തടസപെടുന്നതിനു കാരണമായെന്ന് കരസേന മേധാവി എം എം നരാവനെ. 72ആം ആർമി ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്. പാകിസ്ഥാൻ അതിർത്തിയിലെ ഏത് ഭീഷണിയും നേരിടാൻ സൈന്യം തയ്യാറാണെന്നും നരാവനെ വ്യക്തമാക്കി.
