തിരുവനന്തപുരം: വിദേശനാണ്യപരിപാലനച്ചട്ടം ലംഘിച്ചെന്ന് കാട്ടി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് കിഫ്ബി മറപടി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നാണ് കിഫ്ബി മറുപടിയില്‍ പറയുന്നത്. സമന്‍സിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയും മറുപടിയില്‍ ഉന്നയിച്ചിട്ടുണ്ട്.
കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജീത് സിംഗിനോട് ഇന്നും കിഫ്ബി സിഇഒ കെ എം എബ്രഹാമിനോട് നാളെയും ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരുന്നത്. ഹാജരാകില്ലെന്ന് കൃത്യമായ മറുപടി നല്‍കുക വഴി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് സര്‍ക്കാര്‍.
ഇഡി നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയപ്പോള്‍ ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ധനമന്ത്രി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഎഫ്ബിക്കെതിരെ കേസെടുത്ത ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടുകയാണ് സര്‍ക്കാര്‍. രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ് ഇഡി നീക്കമെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.