റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ് ആണ് മരിച്ചത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ കോൺസ്റ്റബിളായിരുന്നു. മറ്റൊരു മലയാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ എസ്.ബി.ഉല്ലാസിനാണ് പരിക്കേറ്റത്. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
