ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ചിൽ നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പുറത്തുവിട്ടത്. ഇതിന് പുറകെ യാണ് ഭരണപരമായ കാരണങ്ങളാല്‍ പരീക്ഷ മാറ്റിവെച്ചെന്ന അറിയിപ്പ് വന്നത്. പുതുക്കിയ പരീക്ഷാ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
