ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

129 0

കാഠ്മണ്ഡു: ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എംബസി സ്ഥിതി ചെയ്യുന്ന ബിരാത്‌നഗറിലെ കോമ്പൗണ്ടിന് സമീപമാണ് സ്‌ഫോടനം നടന്നത്. 

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ആദ്യവിവരം. സംഭവസമയത്ത് എംബസി ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. 

Related Post

ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

Posted by - Dec 24, 2018, 10:49 am IST 0
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ; നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Posted by - Feb 11, 2019, 12:07 pm IST 0
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. നിലവിളക്കിന്റെ എല്ലാ…

ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പോരാടും- ഡൊണാള്‍ഡ് ട്രംപ്

Posted by - Feb 24, 2020, 04:18 pm IST 0
അഹമ്മദാബാദ് :  സൈനിക മേഖലയിലെ  യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍,…

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST 0
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ  സംഘര്‍ഷം 

Posted by - Dec 4, 2019, 02:58 pm IST 0
റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ  മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ്‌ ആണ്…

Leave a comment