ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി. പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്‌ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു. ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലയ്‌ക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്.
