ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.
ആണവോര്‍ജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള മോദിയുടെ അനൗദ്യോഗിക കൂടിക്കാഴ്ച വിജയം കണ്ടിരുന്നു.