വാരാണസി: ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാം സ്വാതന്ത്യ സമരം ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ഒരു ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു യൂണിവേവ്‌സിറ്റിയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി മഹാരാഷ്ട്രാഘടകം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞതിന് പിന്നാലെയാണ് ഷായുടെ പ്രസ്താവന.
വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ 'യുദ്ധം' ചരിത്രമാകുമായിരുന്നില്ലെന്നും ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലൂടെയേ നാമതിനെ കാണുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 1987ലെ 'യുദ്ധ'ത്തെ 'ഒന്നാം സ്വാതന്ത്ര്യയുദ്ധം' എന്നു വിളിച്ചത് സവര്‍ക്കറാണ്. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂവെന്നും ഷാ പറഞ്ഞു.