സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിൽ മോദി യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ നിസ്തുലമായ പ്രവർത്തനം നടത്തിയെന്നും അമിത ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ എൻഡിഎ സർക്കാരിന്റെ നീക്കത്തെ എതിർത്ത കോൺഗ്രസിനെയും എൻസിപിയെയും ഷാ രൂക്ഷമായി വിമർശിച്ചു.
