ഇന്ത്യയ്ക്ക് അഭിമാനമുഹൂര്‍ത്തം; ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു  

193 0

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പെയ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2-നെയും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി എംകെ 3 കുതിച്ചുയര്‍ന്നു. ഞായറഴ്ച വൈകിട്ട് 6.43ന് ആരംഭിച്ച് കൗണ്ട് ഡൗണ്‍ ഇന്ന് 2.43ന് പൂര്‍ത്തിയായതോടെയാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. 20 മണിക്കൂറായിരുന്നു കൗണ്ട് ഡൗണ്‍. വിക്ഷേപണത്തിന്റെ 48-ാം ദിവസം വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും.

ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ചന്ദ്രയാന്‍ 2. ചന്ദ്രനില്‍ അധികം പഠനവിധേയമാകാത്ത ദക്ഷിണ പോളാര്‍ മേഖലയില്‍ പഠനം നടത്തുന്നതിനാണ് ചന്ദ്രയാന്‍ 2 വികസിപ്പിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും സങ്കീര്‍ണമായ പദ്ധതികളിലൊന്നും ചന്ദ്രയാന്‍ 2 ആണ്.

ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 2-ല്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആദ്യ ശ്രമത്തില്‍ ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ആദ്യ ശ്രമം പരാജയപ്പെട്ടത്.

Related Post

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST 0
 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം…

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്

Posted by - Dec 13, 2018, 07:22 pm IST 0
ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്. 57 ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷമാണ് പെട്രോള്‍ വില…

'ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ സവര്‍ക്കര്‍ അല്ല': രാഹുൽ ഗാന്ധി

Posted by - Dec 14, 2019, 06:23 pm IST 0
ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താൻ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല…

ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍: ശിവസേന  

Posted by - Nov 19, 2019, 10:43 am IST 0
മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ  പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ…

Leave a comment