ന്യൂഡല്‍ഹി: ലോക്സഭതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനംപ്രസിദ്ധീകരിച്ച ടൈം മാഗസിന്റെനടപടി രാജ്യത്ത് ഏറെവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ്വിജയത്തിന് ശേഷം മോദിയെകുറിച്ച് പുതിയൊരു ലേഖനംകൂടി പ്രസിദ്ധീകരിച്ചിരിക്കയാണ് ടൈം. എന്നാല്‍ ഇത്തവണഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നനേതാവെന്നാണ് മോദിയെടൈം വിശേഷിപ്പിക്കുന്നത്.''ദശാബ്ദങ്ങള്‍ക്കിടയില്‍മറ്റൊരു പ്രധാനമന്ത്രിക്കുംകഴിയാത്തത് പോലെ മോദിഇന്ത്യയെ ഒന്നിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് മോദിയെ കുറിച്ച് പുതിയ പരാമര്‍ശമുള്ളത്. 2014 ല്‍മോദിക്ക് വേണ്ടി ക്യാംപെയിന്‍നടത്തിയ മനോജ് ലാദ്വയാണ്പുതിയ ലേഖനം എഴുതിയിരിക്കുന്നത്. ടൈം മാഗസിന്റെ വെബ്സൈറ്റില്‍ ചൊവ്വാഴ്ചയാണ്ലേഖനം വന്നിരിക്കുന്നത്.വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദിസമര്ത്ഥമായി അതിജീവിച്ചെന്ന് ലേഖനം നിരീക്ഷിക്കുന്നു.പിന്നോക്ക സമുദായത്തില്ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയതെന്നും മനോജ്ലാദ്വ വിലയിരുത്തുന്നു. മോദിജനിച്ചത് സമൂഹത്തിലെ ഏറ്റവുംപിന്നോക്കം നില്ക്കുന്നവിഭാഗത്തിലാണ്.ഈ തിരഞ്ഞെടുപ്പില്‍ മോദിചെയ്തത് പോലെ കഴിഞ്ഞഅഞ്ച് ദശാബ്ദക്കാലത്ത് മറ്റൊരുപ്രധാനമന്ത്രിയും ഇന്ത്യന്സമ്മതിദായകരെ ഒന്നിപ്പിച്ചില്ല.സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദിഇന്ത്യന്‍ ജനതയുടെ പട്ടിണിമാറ്റിയെന്നും ലേഖനം വിലയിരുത്തുന്നു.ഈ മാസം ആദ്യം വന്നമോദിയെ വിമര്‍ശിക്കുന്ന ലേഖനത്തിനുള്ള മറുപടി എന്നനിലയിലാണ് ഇപ്പോഴത്തെലേഖനം വന്നിരിക്കുന്നത്.മാധ്യമപ്രവര്ത്തകന് തസ്ലീര്സ്ലമ്മേദ് എഴുതിയ ആദ്യത്തെലേഖനത്തില് മോദിയെ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവയാണ് വിശേഷിപ്പിക്കുന്നത്.തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കിഉയര്ത്തിയിരുന്നു.തസീര്‍ പാകിസ്ഥാനിയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ലേഖനം എഴുതിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി.
Related Post
ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം
അമൃത്സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്…
ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…
മുഴുവന്‍ റഫാല്‍ വിമാനങ്ങളും 2022 ഏപ്രില്‍- മേയ് മാസത്തോടെ ലഭിക്കും- രാജ്നാഥ് സിങ്
ബോര്‍ഡിയോക്സ്: 18 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് ഇന്ത്യക്ക് 2021 ഫെബ്രുവരിയോടെ ലഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 2022 ഏപ്രില്‍-മേയ് മാസത്തോടെ മുഴുവന്‍ റഫാല്‍ വിമാനങ്ങളും (36…
അസമിലെ ബിജെപി സര്‍ക്കാര്‍ മതപഠനം സർക്കാർ ചിലവിൽ വേണ്ടെന്നു തീരുമാനിച്ചു
ഗോഹട്ടി: അസമിലെ ബിജെപി സര്‍ക്കാര്‍ മതപഠനം സർക്കാർ ചിലവിൽ വേണ്ടെന്നു തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി മദ്രസകള്‍ക്കും സംസ്കൃതപഠന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ നല്കി വന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചു.…
രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം : പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഗ്രാമത്തില്‍ വിവാഹ സത്കാരം…