ന്യൂഡൽഹി:പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. പാകിസ്ഥാന്റെ സെെനിക അഭ്യാസം നിരീക്ഷിക്കാൻ വേണ്ടിയാണിത്. സൈനിക അഭ്യാസത്തിന് പാകിസ്ഥാൻ അറേബ്യൻ സമുദ്രത്തിൽ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് യുദ്ധകപ്പലുകൾ, മുങ്ങികപ്പലുകൾ എന്നിവയുമായി അതിർത്തിയിലെത്തി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു.
