പുലവാമലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും ഏറ്റുമുട്ടി. പാക് സൈനിക ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു. വെടിനിർത്തൽ കരാർ തുടർച്ചയായി മറികടക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 5 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും ഒരു പാക് സൈനിക പോസ്റ്റ് തകർക്കുകയും ചെയ്തു.
അതിർത്തിയിൽ ഇപ്പോഴും വെടിവെപ്പ് തുടർന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുൽവാമയിൽ രാവിലെ ഭീകരരും സുരക്ഷാ സൈനികരും തമ്മിൽ ഏറ്റുമുട്ടി. ത്രാലിലെ വനമേഖലയ്ക്കടുത്തുള്ള ഗ്രാമത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കുപറ്റി.
