മുംബൈ: നെഞ്ച് വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഇവരെ നേരത്തെയും ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇതുകഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് നെഞ്ച് വേദന കാരണം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.