ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും. ഒരാഴ്ചയ‌്ക്കുള്ളില്‍ പെട്രോളിന‌് 1.29 രൂപയും ഡീസലിന‌് 1.23 രൂപയുമാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോളിന‌് 88.67 രൂപയും ഡീസലിന‌് 77.82 രൂപയുമായി.
അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എക്സൈസ് തീരുവയില്‍ ഇളവ് വരുത്തരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രതിന്‍ റോയി പറഞ്ഞു. രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എണ്ണവിലക്കയറ്റം, രൂപയുടെ ഇടിവ് എന്നിവ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ശനിയാഴ്ച യോഗം വിളിച്ചിരിക്കെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.