ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്.
1956ല്‍ ബംഗാളില്‍ ജനിച്ച അമിതാവ് ഘോഷ് ഇംഗ്ലീഷ് നോവലുകളിലൂടെയാണ് ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത്. ജീവിതത്തിലെ അതിമഹത്തായ ദിനമാണ് ഇതെന്നാണ് പുരസ്‌കാര വിവരം അറിഞ്ഞ് അമിതാവ് ഘോഷ് പ്രതികരിച്ചത്. താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിതാവ് ഘോഷ് പറഞ്ഞു.