ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വലിയ തോതിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ബിജ്‌നോര്‍, ബുലന്ദ്ഷര്‍, മുസഫര്‍ നഗര്‍, ആഗ്ര, ഫിറോസാബാദ്, സംഭല്‍, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
