മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും ശിവസേനയില്‍നിന്ന് ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
