നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാൻ ജെഎൻപിടിയുടെയും നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെയും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറായി പോരാടുകയാണ്.
