ബെംഗളൂരു: എംപിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതിന് ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ബിജെപി എംപിമാര്‍ക്കും ഫോണ്‍ വിതരണം ചെയ്തിരുന്നെന്നും ഫോണ്‍ ലഭിച്ചവര്‍ക്ക് നോട്ടീസില്ലെന്നും ശിവകുമാര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷം ബെംഗളൂരുവില്‍ തിരിച്ചെത്തിയ ശിവകുമാറിന് വന്‍സ്വീകരണമാണ് ലഭിച്ചത്.
മന്ത്രിയായിരിക്കെ ചില ആളുകള്‍ എന്നോട് പുതിയ ഫോണ്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ച . 50,000 രൂപക്ക് മുകളിലുള്ള സമ്മാനം വാങ്ങിയ എല്ലാവര്ക്കും നോട്ടീസ് ലഭിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരും തെറ്റു ചെയ്തിട്ടില്ല എന്ന കാര്യം എനിക്കുറപ്പാണ്. ആരോപണങ്ങളും നടപടികളും കരുത്തോടെ നേരിടുമെന്നും ശിവകുമാര്‍ അറിയിച്ചു.