എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

185 0

എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേത്. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം.മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പി.ടി.ഐ.ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍,വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍,ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1987 ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം,ഓടക്കുഴല്‍ അവാര്‍ഡ്,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍(ജോയിന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).

Related Post

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST 0
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

Posted by - Jun 28, 2019, 06:48 pm IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു…

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

Posted by - Feb 10, 2019, 08:32 am IST 0
ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26…

  മൾട്ടി കോടി ബാങ്ക് തട്ടിപ്പിൽ അഹമ്മദ് പട്ടേലിന്റെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു  

Posted by - Aug 30, 2019, 01:23 pm IST 0
ന്യൂദൽഹി: ഗുജറാത്ത് ആസ്ഥാനമായുള്ള സ്റ്റെർലിംഗ് ബയോടെക്  കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ മുതിർന്ന കോൺഗ്രസുകാരൻ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ്…

Leave a comment