എണ്ണത്തില്‍ ക്രമക്കേടുകണ്ടാല്‍ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന് പ്രതിപക്ഷം; തീരുമാനം നാളെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍  

227 0

ന്യൂഡല്‍ഹി: വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ ക്രമക്കേടുണ്ടെങ്കില്‍ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് 22 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. തീരുമാനം നാളെ അറിയിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.

ഉച്ചയ്ക്ക് 1.30നു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടികാഴ്ച നടത്തിയ്ത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്.

വിവിപാറ്റ് രസീതുകള്‍ എണ്ണിയ ശേഷം മാത്രം ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണണമെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. എന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണി, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്.

ചാനലുകളുടെ വിഡിയോയില്‍ കാണിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനു ഉപയോഗിച്ചതല്ലെന്ന് പ്രതിപക്ഷനേതാക്കളെ അറിയിച്ചു. അതുപോലെ തന്നെ വോട്ടിംഗ് യന്ത്രങ്ങളെ പറ്റിയുള്ള പ്രതിപക്ഷത്തിന്റെ പരാതികള്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു. വിശദമായ നിവേദനം നല്‍കിയാണ് പിന്നീട് പ്രതിപക്ഷ നേതാക്കള്‍ മടങ്ങിയത്. വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകള്‍ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകളുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകള്‍ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രതികരണം. ആരോപണമുയര്‍ന്ന എല്ലാ ഇടങ്ങളിലും പോളിംഗ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ വച്ച് സീല്‍ ചെയ്ത്, ആ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുള്ളതുമാണ്. എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. സ്‌ട്രോങ് റൂം നിരീക്ഷിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് അവസരവുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തേ തന്നെ ഇവിഎമ്മുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രണ്ട് തവണ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

Related Post

താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി 

Posted by - Feb 24, 2020, 06:52 pm IST 0
ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവർ  താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ…

ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

Posted by - Dec 12, 2019, 04:34 pm IST 0
ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി  എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

Posted by - Oct 9, 2019, 03:34 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനംകൂടി വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി ഉയർന്നു.  പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്)…

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്

Posted by - Dec 26, 2019, 09:51 am IST 0
തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ  രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും.…

250 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

Posted by - Nov 30, 2018, 03:23 pm IST 0
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍​നി​ന്നും 250 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. താ​ന​യി​ലെ മും​ബാ​റ​യി​ല്‍​നി​ന്നു​മാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.…

Leave a comment