ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രശാന്ത് സിങ്(23) കുത്തേറ്റു മരിച്ചത്. അമന്‍ ബഹാദൂര്‍ എന്ന യുവാവിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതകത്തിലെ മുഖ്യപ്രതിയാണെന്നും ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകനാണെന്നും പോലീസ് അറിയിച്ചു.
