പൂനെ: സംസ്ഥാന സർക്കാരിൽ നിന്നും സംരക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും താൻ നവംബർ 20ന് ശേഷം ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ച് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. താൻ കേരള സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെടുമെന്നും അത് തരേണ്ടതുണ്ടോ ഇല്ലയോ എന്നത് സർക്കാരിന്റെ തീരുമാനത്തിന് താൻ വിടുകയാണെന്നും തൃപ്തി പറയുന്നു. ശബരിമലയിൽ തത്കാലം യുവതികൾ പ്രവേശിക്കേണ്ട എന്ന കേരള സർക്കാരിന്റെ നിലപാടിനോട് താൻ യോജിക്കുന്നില്ലെന്നും 2018ലെ ശബരിമല യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും അവിടേക്ക് പോകാമെന്നും അവർ പറഞ്ഞു
