മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അജിത് പവാറും സുപ്രീംകോടതിയെ സമീപിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് എന്‍സിപി നിയമസഭാകക്ഷി നേതൃ സ്ഥാനത്തു നിന്ന് അജിത് പവാറിനെ നീക്കിയത്.
