ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ് വാടകയ്ക്ക് താമസിക്കുന്ന വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മകളുടെ മരണത്തിന് ഉത്തരവാദി മിസ്തു താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ് മിസ്തുവിന്റെ പിതാവ് ഹാവ്‌ലോ ചന്ദ്ര ആരോപിക്കുന്നത്.
