എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു   

167 0

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 172 യാത്രക്കാരന് ഉണ്ടായിരുന്നത് .
വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം അന്വേഷണം പ്രഖ്യാപിച്ചു.

വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും  പരിശോധനയ്ക്കായി വിമാനം പെട്ടെന്ന് താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്താവ് പറഞ്ഞു .  തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
 

Related Post

തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്

Posted by - Nov 16, 2018, 10:20 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്. ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി…

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

Posted by - Jan 10, 2020, 08:14 pm IST 0
ബറേലി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പീഡനക്കേസിലെ പ്രതികളായ ഉമകാന്ത് (32), മുറായ് ലാല്‍ (24). 2016 ജനുവരി 26നാണ് നവാബ്ഗഞ്ചിലെ നാലു…

മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത് 

Posted by - May 9, 2018, 09:52 am IST 0
ബംഗളുരു: കര്‍ണാടകത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും.…

യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

Posted by - Sep 16, 2019, 08:56 am IST 0
ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി…

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST 0
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന…

Leave a comment