എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ എൻസിപി പ്രവർത്തകരായ യോഗേഷ് റാലേബത്ത്, അർജുൻ റാലേബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഈ അടുത്ത് നടന്ന രണ്ടാമത്തെ രാഷ്ട്രീയകൊലപാതകമാണിത്. ഇതിനുമുൻപ് രണ്ട് ശിവസേന പ്രവർത്തകർ വെടിയേറ്റ് മരിച്ചിരുന്നു.
യോഗേഷ് റാലേബത്ത്, അർജുൻ റാലേബത്ത് എന്നി എൻസിപി പ്രവർത്തകർ ജാംനാറിൽ കടയ്ക്ക് മുന്നിൽ ഇരിക്കുമ്പോൾ രണ്ട് പേര് ബൈക്കിൽ എത്തി ഇവർക്ക് നേരെ എട്ട് തവണ വെടിയുതിർക്കുകയായിരുന്നു.
