ദില്ലി: 2019 ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് 2019 ജൂണില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
നാല് സംസ്ഥാനങ്ങളിലെ കാലാവധി പൂര്‍ത്തിയാകുന്നത് 2019ല്‍ ആയതിനാല്‍ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് നടത്തും. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.