ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക ഇടപാടില്‍ ചിദംബരത്തിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കോടതിയുടെ ഈ നടപടി. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നുമാണ് ചിദംബരത്തിന്റെ വാദം.