ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി അദ്ദേഹത്തിന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 21നായിരുന്നു ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു.
