ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  

87 0

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്.  ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. വാട്സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്പറില്‍ നിന്നാണ് മുഹമ്മദ് മുഹ്സിന്റെ വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ നിങ്ങളുടെ സഹോദരന്‍ രക്തസാക്ഷിത്വം വരിച്ചതായും അവന്റെ ആഗ്രഹം അല്ലാഹു നിറവേറ്റി കൊടുത്തതായും സന്ദേശത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറയരുതെന്നും അവര്‍ വീട്ടില്‍ നിരന്തരം കയറിയിറങ്ങി ശല്യപ്പെടുത്തുമെന്നും നിങ്ങളുടെ സഹോദരന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിലുണ്ട്.

2017 ഓക്ടോബറിലാണ് മുഹമ്മദ് മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഐഎസിന്റെ പ്രധാന നേതാക്കളിലൊരാളും പാകിസ്ഥാന്‍കാരനുമായിരുന്ന കൊല്ലപ്പെട്ട ഹുസൈഫ അല്‍ ബകിസ്താനി വഴിയായിരുന്നു മുഹമ്മദ് മുഹ്സിന്‍ ഐഎസിലെത്തിയത്. ഇയാള്‍ വഴി നിരവധി ഇന്ത്യന്‍ യുവാക്കള്‍ സംഘടനയുടെ ഭാഗമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Post

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം.…

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രം

Posted by - Dec 28, 2018, 05:06 pm IST 0
ന്യൂഡല്‍ഹി: പോക്സോ അടക്കമുള്ള  ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ…

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു

Posted by - Nov 14, 2018, 10:09 pm IST 0
ചെന്നൈ: വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് .…

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST 0
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍…

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി

Posted by - Jan 22, 2020, 12:26 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം…

Leave a comment