ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ചിദംബരം ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഓഗസ്റ്റ് 21 നാണ് ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് . കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്.
