കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ കൊച്ചി അമ്പലമുഗളിലെ ബി.പി.സി.എല്‍ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ബി.പി.സി.എല്‍ – പെട്രോകെമിക്കല്‍ കോംപ്ളക്‌സ്, പെട്രോളിയം മന്ത്രാലയം ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് ക്യാമ്ബസ് എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചേക്കും.
