ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; ആറുപേര്‍ മരിച്ചു; വീടുകള്‍ തകര്‍ന്നു; മഴയും മണ്ണിടിച്ചിലും  

143 0

ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.  വീടുകള്‍ വ്യാപകമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. കാറ്റ് എത്തുന്നതിന് മുന്‍പേ പുലര്‍ച്ചെ മുതല്‍ വ്യാപകമായി മഴയും മണ്ണിടിച്ചിലും അനുഭവപ്പെട്ടിരുന്നു. 1999നു ശേഷം ഒഡീഷ നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.

ഒഡീഷയിലെയും ബംഗാളിലെയും വിമാനത്താവളങ്ങള്‍ അടച്ചു. അപകടസാധ്യത മുന്നില്‍കണ്ട് 11.5 ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 900 അഭയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡീഷയ്ക്ക് പുറമേ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ആന്ധ്ര, ബംഗാള്‍ തീരത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്ന കാറ്റ് ബംഗാളില്‍ എത്തുന്നതോടെ ശക്തികുറയുമെന്നാണ് കരുതുന്നത്.

Related Post

കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച്‌ അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി 

Posted by - Jun 30, 2018, 04:03 pm IST 0
ഹൈദരാബാദ്: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച്‌ അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിട്ടിഫണ്ട് നടത്തുകയായിരുന്ന മമത എന്ന സ്ത്രീയെ 23കാരനായ മകന്‍ മദനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിട്ടിഫണ്ട് നഷ്ടത്തിലായതോടെ ഇടപാടുകാര്‍…

സൽമാൻ ഖാൻ ജയിൽ മോചിതനായി

Posted by - Apr 8, 2018, 05:55 am IST 0
സൽമാൻ ഖാൻ ജയിൽ മോചിതനായി കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ കഴിയുന്ന സൽമാൻ  ഖാൻ  5 വർഷം ജയിൽ ശിക്ഷയാണ് ജോധ്‌പൂർ കോടതി വിധിച്ചിരുന്നത്. തവണയാണ് സൽമാൻ  ഖാൻ…

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു

Posted by - Nov 12, 2019, 03:49 pm IST 0
ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്.…

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Posted by - Feb 12, 2020, 09:21 am IST 0
ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.  പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ്…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

Leave a comment