ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

139 0

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വീട്ടിനകത്ത്​ കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. എന്നാല്‍ തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. ഇതാണ് ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടായതായി സംശയിക്കാന്‍ കാരണം. ഇത് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വലിയ ബാഗില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയെന്നും കണക്കാക്കുന്നു. 

തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണെന്നും പിന്നീട്​ കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്​തതാണെന്നുമായിരുന്നു പൊലീസിെന്‍റ നിഗമനം. കുടുംബത്തില്‍ ഒരു കല്യാണം നടക്കാനിരി​ക്കേയാണ്​ ദുരന്തം സംഭവിക്കുന്നത്. ത​േലന്ന്​ രാത്രി വരെ സ​ന്തോഷത്തോടെ കാണപ്പെട്ട കുടംബത്തെ പിറ്റേന്ന്​ കൂട്ട ആത്മഹത്യ ചെയ്​ത നിലയില്‍ കാണുകയായിരുന്നു.11 പേരില്‍ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഒരാളെ മറ്റൊരു മുറിയില്‍ കഴുത്ത്​ ഞെരിച്ച്‌​ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്​ സംശയം ജനിപ്പിച്ചു​. കൊല്ലപ്പെട്ട നാരായണ്‍ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണുകിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. 

മരണത്തിന്‍റെ തലേദിവസം ഇവര്‍ 20 റൊട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്. മരിച്ച 11 പേരില്‍ രണ്ട്​ പുരുഷന്‍മാരും ആറ്​ സ്​ത്രീകളും രണ്ട്​ ആണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്​. നാരായണ്‍ ദേവി (77) മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷി​​​​​​​െന്‍റ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതി​​​​​​​െന്‍റ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത്​ കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്​. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. 

ഇതില്‍ 77 വയസ്സുള്ള നാരായണ്‍ ​ദേവി മറ്റൊരു മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു. നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതല്‍ ഇയാള്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത വ്യക്തിയാണ് ലളിത് എന്നാല്‍ ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്ബ് മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കാണുന്നത്. തന്‍റെ പിതാവിന്‍റെ നിര്‍ദേശം പാലിക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് പറയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Post

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…

മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു

Posted by - Jul 4, 2018, 08:06 am IST 0
മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. അതിനാല്‍തന്നെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മാത്രമല്ല, 3-4 ദിവസങ്ങള്‍ക്കുള്ളില്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്നും, നഗരത്തില്‍…

മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

Posted by - Apr 10, 2019, 02:31 pm IST 0
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം.ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന്…

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

ബിജെപി ജനജാഗരണ മാർച്ചിനു നേരെ കല്ലേറ് 

Posted by - Feb 1, 2020, 10:27 am IST 0
കുണ്ടറ(കൊല്ലം): പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി കൊല്ലത്തു സംഘടിപ്പിച്ച ജനജാഗരണ സദസ്സിന് മുൻപേ  നടന്ന മാര്‍ച്ചിനു നേരെ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ അക്രമികളുടെ കല്ലേറ്. ഒരു സ്ത്രീ അടക്കം…

Leave a comment