ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍. മരിച്ചവരില്‍ പത്തുപേര്‍ തൂങ്ങി മരിച്ച നിലയിലാലാണ്. ഇവരുടെ കണ്ണുകള്‍ കെട്ടിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം മാത്രം തറയില്‍ കിടന്ന നിലയിലാണ് കണ്ടെടുത്തിട്ടുള്ളത്. മരണ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
